local

കല്ലമ്പലം: സി.എച്ച്.എം.എം കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗവും,എൻ.എസ്.എസ് യൂണിറ്റും കല്ലമ്പലത്തെ വീറൈസ് സാമൂഹ്യ വികസന സൊസൈറ്റിയും ചേർന്ന് വീ റൈസ് ആസ്ഥാനത്ത് ഗ്രാമീണ ഗ്രന്ഥശാല ആരംഭിച്ചു.ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെട്കാ ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ അവസാന വർഷ സാമൂഹ്യ പ്രവർത്തന ബിരുദ വിദ്യാർത്ഥികൾ നടത്തിയ ഫീൽഡ് വർക്കിന്റെ ഭാഗമായുള്ള പ്രവർത്തനമായിരുന്നു ഗ്രാമീണ ഗ്രന്ഥശാല തുടങ്ങാൻ കാരണം. കരവാരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സജീർ രാജകുമാരി, മെട്ക ജനറൽ സെക്രട്ടറി എബി സലിം, ട്രഷറർ ശിഹാബുദ്ദീൻ, പ്ലേസ്‌മെന്റ് ഓഫീസർ ഹരിശ്ചന്ദ്ര, സാമൂഹ്യ പ്രവർത്തന മേധാവി റീന ആർ.പിള്ള, വീ റൈസ് അംഗം മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു. വീ റൈസ് അംഗം ഷഹീർഷ സ്വാഗതവും സാമൂഹ്യ പ്രവർത്തന ബിരുദ വിദ്യാർത്ഥി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.