
ചിറയിൻകീഴ്: സി.വൈ.സി ലൈബ്രറി ആൻഡ് റീഡിംഗ് റൂം, തിരുവനന്തപുരം പി.ആർ.എസ് ആശുപത്രി, നെഹ്റു യുവ കേന്ദ്ര, താലൂക്ക് ലൈബ്രറി കൗൺസിൽ, അഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.ജി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീജ, എസ്.വി.അനിലാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കവിത എന്നിവർ പങ്കെടുത്തു. സെക്രട്ടറി വിനീഷ്ലാൽ സ്വാഗതം പറഞ്ഞു. അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.