നെടുമങ്ങാട്: കർഷക സംഘം ജില്ലാ കമ്മിറ്റി ഭാരവാഹികളായി വി.എസ്. പദ്മകുമാർ (പ്രസിഡന്റ് ), കെ.സി. വിക്രമൻ (സെക്രട്ടറി) എന്ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. വി. ജോയി എം.എൽ.എ, വി.എസ്. പ്രശാന്ത്, സി. സുഗത ( വൈസ് പ്രസിഡന്റുമാർ ), എം.എം. ബഷീർ, ആർ.ജയദേവൻ, എസ് ജയചന്ദ്രൻ ( ജോയിന്റ് സെക്രട്ടറിമാർ ) എക്സിക്യൂട്ടീവ് അംഗങ്ങളായി ബി. മുരളീധരൻ, ഐ.ബി. സതീഷ് എം.എൽ.എ, എം. ജലീൽ, എസ് ലെനിൻ, ബി. ബാലചന്ദ്രൻ, സി.എസ്. സജാദ് എന്നിവരെയും 56 അംഗ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളായി 55 പേരെയും തിരഞ്ഞെടുത്തു.
റബ്ബർ വിലത്തകർച്ച തടയുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, റൂറൽ ഹോൾസെയിൽ മാർക്കറ്റിൽ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് ഏറ്റെടുത്ത ഉല്പന്നങ്ങൾക്ക് ഉടൻ വില ലഭ്യമാക്കുക, കർഷകർ കൊണ്ടുവരുന്ന മുഴുവൻ ഉല്പന്നങ്ങളും ഏറ്റെടുക്കുക തുടങ്ങി അമ്പതോളം പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം അംഗീകരിച്ചു. ഇന്ന് വൈകിട്ട് 4ന് വാളിക്കോട് നിന്ന് സമ്മേളന നഗരിയിലേക്ക് റാലി. തുടർന്ന് വൈകിട്ട് 6ന് നടക്കുന്ന പൊതുയോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘടനം ചെയ്യും.