തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയുടെ കുമാരപുരം ഗുരുദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 5വരെ നടത്താൻ ശാഖാ കമ്മിറ്റി തീരുമാനിച്ചു. എല്ലാ ദിവസവും രാവിലെ 7ന് ശാരദാ പുഷ്പാഞ്ജലി, വൈകിട്ട് 7ന് വിശേഷാൽ ദീപാരാധന, ഒക്ടോബർ 2ന് വൈകിട്ട് 6 മുതൽ പുസ്തക പൂജവയ്പ്, 4ന് വൈകിട്ട് 6ന് ഗായത്രി മന്ത്രാർച്ചന, തുടർന്ന് ആയുധ പൂജ, ഒക്ടോബർ 5ന് വിജയദശമി ദിനത്തിൽ രാവിലെ 8ന് വിദ്യാരംഭം, പൂജയെടുപ്പ് എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് മണ്ണുമുട്ടം ശശിയും ശാഖാ സെക്രട്ടറി ബൈജു തമ്പിയും അറിയിച്ചു.