വിതുര:ലോക് താന്ത്രിക്ജനതാദൾ വിതുര പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് സി.ജോണിയും,മണ്ഡലം,ട്രേഡ് യൂണിയൻനേതാക്കളായ ടി.ബി.സുനിൽ, മക്കിയിൽഷംസുദ്ദീൻ,ഷാജിമൈലക്കോണം,സജിമോൻ. എസ് എന്നിവരും അനവധി പ്രവർത്തകരും എൽ.ജെ.ഡിയിൽ നിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്നതായി സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അറിയിച്ചു.സി.പി.ഐ സംസ്ഥാനസമ്മേളനസംഘാടകസമിതി ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ എം.എസ്.റഷീദ് പാർട്ടി പതാക നൽകി സ്വീകരിച്ചു.സി.പി.ഐ മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി കല്ലാർഅജിൽ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,കെ.മനോഹരൻ കാണി,ഷെമിംപുളിമൂട്,സന്തോഷ് വിതുര,കല്ലാർ വാർഡ്‌ മെമ്പർ സുനിത,പൊന്നാംചുണ്ട് വാർഡ്‌മെമ്പർ രവികുമാർ,കല്ലാർവിക്രമൻ, തള്ളച്ചിറ ബിനോയ്,മേമലഅൽഅമീൻ, ജി.തങ്കരാജൻ,രവീന്ദ്രൻപിള്ള,ബാലചന്ദ്രൻ, കെ.വിജയൻ, ആനപ്പാറ ഗോപി,സുപ്രഭവൻ എന്നിവർ പങ്കെടുത്തു.