
വിതുര:തൊളിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രതിഭാസംഗമം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പാണയംനിസാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,പ്രിൻസിപ്പൽ ഗംഗ.ആർ.ടി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,തൊളിക്കോട് ടൗൺവാർഡ്‌മെമ്പർ ഷെമിഷം നാദ്,വൈസ് പ്രിൻസിപ്പൽ സുജാത,മുൻ പ്രിൻസിപ്പൽ മോഹനൻപിള്ള,മുൻ വൈസ് പ്രിൻസിപ്പൽ അസ്മാബീവി എന്നിവർ പങ്കെടുത്തു.