
കല്ലമ്പലം: ഗുരുധർമ്മ പ്രചാര സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു.എസ്.എൻ കോളേജ് മുൻ മലയാള വിഭാഗം മേധാവിയും,പാമ്പനാർ എസ്.എൻ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ.ടി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം ജില്ല പ്രസിഡന്റ് മജീഷ്യൻ വർക്കല മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.വി.ശ്രീനാഥക്കുറുപ്പ്,വിജയലക്ഷ്മി, മിനി.വി.നായർ എന്നിവർ പ്രസംഗിച്ചു.