വർക്കല :ചെമ്മരുതി പഞ്ചായത്തിൽ ജന കീയ ആസൂത്രണം ഫണ്ട് 10 ലക്ഷംരൂപ ചെലവിൽ പഞ്ചായത്തിലെ എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി പനയറ ഗവൺമെന്റ് എൽ.പി സ്കൂളിൽ വി.ജോയി എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആർ.ലിനീസ്,വാർഡ് അംഗങ്ങളായ ഗീത നളൻ,ജി.എസ്.സു നിൽ,പ്രഥമാദ്ധ്യാപിക കെ.ബീന തുടങ്ങിയവർ പങ്കെടുത്തു.