ആറ്റിങ്ങൽ:ഡി .വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു.ആറ്റിങ്ങൽ എക്സൈസ് സി.ഐ ഷിബു ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്,​മേഖലാ സെക്രട്ടറി സുഖിൽ,​പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,​ബ്ലോക്ക് കമ്മിറ്റി അംഗം അജിൻപ്രഭ,​എക്സൈസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.