തിരുവനന്തപുരം: മേജർ വെള്ളായണി ദേവിക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ആരംഭിച്ചു. ഇന്ന് വൈകിട്ട് 6ന് ശാന്തിവിള ശ്രീദേവി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, ബുധനാഴ്ച ഇലങ്കത്ത് അമ്മ ഭജൻസിന്റെ ഭക്തിഗാനമേള, വ്യാഴാഴ്ച പ്രാവച്ചമ്പലം ഭരത് മ്യൂസിക്കിന്റെ സംഗീതപരിപാടി, വെള്ളിയാഴ്ച നാദശിരോമണി കലാപീഠത്തിന്റെ സംഗീതസദസ്, ശനിയാഴ്ച ഗായത്രി എ. നായരുടെ ഭരതനാട്യം, ഞായറാഴ്ച വെള്ളായണി ദേവിക്ഷേത്ര ഭജൻസിന്റെ നാമജപലഹരി, തിങ്കളാഴ്ച ഉലകുടയപെരുമാൾ തമ്പുരാൻ സംഘത്തിന്റെ നാമജപലഹരി, ചൊവ്വാഴ്ച ഉൗക്കോട് നാട്യകലാക്ഷേത്രയുടെ ക്ളാസിക്കൽ ഡാൻസ്,വിജയദശമി ദിനത്തിൽ പ്രഭാതപൂജക്കുശേഷം വിദ്യാരംഭം.