
ബാലരാമപുരം: 2020-21 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ച്ചവച്ച സഹകരണ സംഘങ്ങൾക്കുള്ള എക്സലൻസ് അവാർഡ് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. 50001 രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്. കൊവിഡ് കാലത്ത് നടത്തിയ മാതൃകാപരമായ പ്രവർത്തനം, കാർഷികമേഖലയിലെ ഇടപെടലുകൾ, ലാഭക്ഷമത, ബാങ്കിന്റെ സാമ്പത്തിക ഭദ്രത എന്നിവ പരിഗണിച്ചാണ് അവാർഡ്.ബാങ്ക് പ്രസിഡന്റ് അഡ്വ.എ പ്രതാപചന്ദ്രൻ ,സെക്രട്ടറി എ. ജാഫർഖാൻ ഭരണസമിതി അംഗങ്ങളായ എൻ.ഹരിഹരൻ, എസ്.രാധാകൃഷ്ണൻ, എം.എം.ഫ്രെഡറിക് ഷാജി, ആർ.എസ്.വസന്തകുമാരി ഒപ്പം ബാങ്ക് ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം കരകുളം സർവീസ് സഹകരണ ബാങ്കിനും മൂന്നാം സ്ഥാനം മൈലച്ചൽ സർവ്വീസ് സഹകരണ ബാങ്കിനും ലഭിച്ചു. കേരള ബാങ്ക് ബോർഡ് ഡയറക്ടർ അഡ്വ. എസ്.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അവാർഡ് വിതരണം ചെയ്തു.ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ,മാനേജ്മെന്റ് അംഗം ബി.പി.പിള്ള, ചീഫ് ജനറൽ മാനേജർ മാരായ കെ.സി.സഹദേവൻ, റോയ് എബ്രഹാം, രാജേഷ്.എ.ആർ എന്നിവർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.കേരള ബാങ്ക് റീജിയണൽ മാനേജർ ജി.സുരേഷ് കുമാർ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ ഗിരീഷ് കുമാർ.പി.എസ് നന്ദിയും പറഞ്ഞു.