vidy

കിളിമാനൂർ: യുവ എൻജിനിയർമാർക്ക് അവരുടെ അഭിരുചിക്ക് അനുയോജ്യമായ സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ അനുകൂലമായ സാഹചര്യങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീ പറഞ്ഞു.കിളിമാനൂർ വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ കാമ്പസിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിരുദദാനം പ്രോ-വൈസ് ചാൻസലർ ഡോ.എസ്‌.അയൂബ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ,ഡയറക്ടർ ബ്രിഗേഡിയർ റിട്ട.കെ.എസ്.ഷാജി,വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആതർ ട്രസ്റ്റി ഡി.പി.വിജയൻ,വകുപ്പ് മേധാവികളായ പ്രൊഫ:കെ.വിജയകുമാർ,പ്രൊഫ.പി.ബിജീഷ്,ഡോ.ആർ.നീതുരാജ്,ഡോ.ടി.പ്രവീൺ റോസ്‌,ഡോ. സി.ബ്രിജിലാൽ റൂബൻ,ഡോ.എൽ.എസ് ജയന്തി,ട്രസ്റ്റ് ദക്ഷിണമേഖലാ കോർഡിനേറ്റർ രാജു കരുണാകരൻ,ട്രസ്റ്റ് അംഗം പി രവീന്ദ്രൻ,ട്രസ്റ്റി കോർഡിനേറ്റർ അനിതാവിജയൻ എന്നിവർ സംസാരിച്ചു.