lahari

മുടപുരം: ഡി.വൈ.എഫ്.ഐ കിഴുവിലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ 'ജനകീയ കവചം' എന്ന മുദ്രാവാക്യം ഉയർത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.യുവാക്കൾക്കും,വിദ്യാർത്ഥികൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പക്ടർ പ്രമോദ് ക്ലാസ് നയിച്ചു. തുടർന്ന് ലഹരി ഉപയോഗത്തിനെതിരായ പ്രതിജ്ഞ ചൊല്ലി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജി.വി.പ്രമോദ്, ബ്ലോക്ക് കമ്മിറ്റി അംഗം ആർ.വിഷ്ണു രാജ് എന്നിവർ സംസാരിച്ചു.