
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം സെക്രട്ടറി രാജീവ് മുല്ലനല്ലൂർ മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി ഏരിയ ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്,ബി.ജെ.പി നേതാക്കളായ മണികണ്ഠൻപിള്ള, ഉല്ലാസ്, ബാബു, രാഹുൽ, നീതു തുടങ്ങിയവർ പങ്കെടുത്തു.