ബാലരാമപുരം: ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 2ന് ആരംഭിച്ച് 5ന് സമാപിക്കും. 2ന് ദുർഗാഷ്ടമി പൂജയോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാരംഭമാകും.വൈകിട്ട് 6.30 ന് അരുവിപ്പുറം മഠാധിപതി സ്വാമിസാന്ദ്രാനന്ദ ഭദ്രദീപം കൊളുത്തി പൂജാചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. 3 ന് വൈകിട്ട് 6.30ന് മഹാനവമി പൂജ എൻ. എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാറും 4ന് വൈകിട്ട് 6.30ന് സരസ്വതീപൂജ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 5.30ന് നടക്കുന്ന വിദ്യാരംഭത്തിൽ ക്ഷേത്ര പ്രസിഡന്റ് വി.രാധാകൃഷ്ണൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. 6.30ന് മേൽശാന്തി ജ്യോതിഷ് പോറ്റിയും കുരുന്നുകളെ എഴുത്തിനിരുത്തും. വിദ്യാരംഭ രജിസ്ട്രേഷന് ക്ഷേത്രഓഫീസിൽ നേരിട്ടെത്തിയും 8547442422, 9497148422എന്നീ നമ്പരുകളിലും ബന്ധപ്പെടണമെന്ന് ക്ഷേത്ര ജനറൽ സെക്രട്ടറി എസ്.വിജേഷ് അറിയിച്ചു.