
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ് ഹെൽത്ത് നന്ദാവനം പൊലീസ് ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എ.ഡി.ജി.പി കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി.സ്‌പർജൻകുമാർ, കിംസ് ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ, കാർഡിയോളജിസ്റ്റ് ഡോ.ദിനേശ് ഡേവിഡ് എന്നിവർ മുഖ്യാതിഥികളായി.