തിരുവനന്തപുരം : വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോ. 5 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. 26 മുതൽ ഒക്ടോ. 4 വരെ എല്ലാ ദിവസവും 6.30 മുതൽ ഭക്തിഗാനാഞ്ജലി, ക്ളാസിക്കൽ ഡാൻസ്, നൃത്താവതരണം തുടങ്ങിയ കലാപരിപാടികൾ നടക്കും. 3ന് പൂജവയ്ക്കും. 4ന് ആയുധപൂജയും ഉണ്ടായിരിക്കും. വിജയദശമി ദിവസമായ 5ന് രാവിലെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. ക്ഷേത്ര മേൽശാന്തി ശിവനാരായണൻ പോറ്റി, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ്, ബ്രഹ്മശ്രീ സുകൃതാനന്ദ സ്വാമികൾ എന്നിവർ വിദ്യാരംഭത്തിനെത്തുന്ന കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.വിദ്യാരംഭം കുറിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റും സരസ്വതി ദേവിയുടെ മുന്നിൽ പൂജിച്ച സാരസ്വതഘൃതവും നൽകും. വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്നവരും സംഗീതം,നൃത്തം തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറ്റം നടത്തുന്നവരും ക്ഷേത്ര കലകൾ നേർച്ചയായി നടത്താൻ ആഗ്രഹിക്കുന്നവരും ക്ഷേത്ര ഒാഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9656977773.