വെള്ളറട: പാറശാല നിയോജമണ്ഡലത്തിലെ പട്ടയമേള സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 6ന് കുന്നത്തുകാലിൽ വച്ചാണ് പട്ടയ മേള നടക്കുന്നത്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ,പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, വെള്ളറട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, ബ്ളോക്ക് പഞ്ചായത്ത് അംഗം കുന്നത്തുകാൽ വിനോദ്, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, നെയ്യാറ്റിൻകര കാട്ടാക്കട തഹസീൽദാർമാർ, ഡെപ്യൂട്ടി തഹസീൽദാർ, ലാൻഡ് അസൈമെന്റ് കമ്മിറ്റി മെമ്പർ റോബിൻ പ്ളാവിള തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 6ന് രാവിലെ 11ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ റവന്യു മന്ത്രി റോഷി അഗസ്റ്റിൻ പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യും.