pal

നെയ്യാറ്റിൻകര: കോൺഗ്രസ് താലൂക്കുതല നേതൃയോഗം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എൻ. ശക്തൻ,മുൻ എം.എൽ.എ.മാരായ എ.റ്റി. ജോർജ് , വർക്കല കഹാർ, ആർ.വത്സലൻ, എസ്.കെ.അശോക് കുമാർ,അയിര സുരേന്ദ്രൻ,വെൺപകൽ അവനീന്ദ്രകുമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ,ബ്ലോക്ക്,മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.