നെടുമങ്ങാട്: മാണിക്കപുരം വിശുദ്ധ കൊച്ചുത്രേസ്യാ ദൈവാലയ ഇടവക തിരുനാൾ മഹോത്സവവും നാടിന്റെ ഗ്രാമോത്സവവും ഭക്ത്യാദര ചടങ്ങുകളോടെ ആരംഭിച്ചു.പന്ത്രണ്ടു ദിനാഘോഷങ്ങളിൽ 1,2 തീയതികളിലാണ് പ്രധാന ചടങ്ങുകളായ ഇടവകതിരുനാൾ മഹോത്സവം.1ന് വൈകിട്ട് 5ന് ബൈബിൾ പാരായണം,6.30ന് കാട്ടാക്കട ഫെറോന വികാരി വെരി.റവ.ഫാദർ വത്സലൻ ജോസിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും.7.30ന് തിരുരൂപ പ്രദക്ഷിണം.പ്രദക്ഷിണം മാണിക്കപുരം പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച് കുഴിവിള കുരിശടി ,ചാരുംമൂട് വഴി ദൈവാലയത്തിൽ തിരിച്ചെത്തും.സ്നേഹവിരുന്ന്.2ന് സമാപന ദിനത്തിൽ രാവിലെ 10.30ന് നെടുമങ്ങാട് ഫെറോന വികാരി മോൺ.റൂഫസ് പയസ്‌ലീന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി.വാഴവിള ഇടവക വികാരി ഫാദർ മൈക്കിൾ സി.എമിന്റെ വചനപ്രഘോഷണം.12.30ന് കൊടിയിറക്ക്.സ്നേഹവിരുന്ന്.രാത്രി 7ന് തിരുവനന്തപുരം സൗപർണ്ണികയുടെ 'ഇതിഹാസം' നാടകം.