വിഴിഞ്ഞം: പനങ്ങോട് എസ്.കെ.വി എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. വിദ്യാഭ്യാസ,ചികിത്സാ,വിധവാ ധനസഹായം എന്നിവ വിതരണം ചെയ്തു. കർഷകരുൾപ്പെടെയുള്ളവരെ ആദരിച്ചു.എം.ഈശ്വരി അമ്മ, എം.എസ്.പ്രസാദ്,കെ.വിജയകുമാർ,എൻ.സുമതിക്കുട്ടി അമ്മ, കെ.ഹരീന്ദ്രബാബു സുകന്യ എന്നിവർ സംസാരിച്ചു.