
തിരുവനന്തപുരം: എസ്.യു.ടി ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ് അക്ഷയ ഫാർമസിസ്റ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആശുപത്രിയിലെ മികച്ച ഫാർമസിസ്റ്റിനുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഫാർമസി മാനേജർ എസ്.എം.ശ്രീജിത്ത്, സീനിയർ വാസ്‌കുലർ സർജൻ ഡോ. ഉണ്ണികൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് അനൂപ് ചന്ദ്രൻ പൊതുവാൾ, സി.എൽ.ഒ രാധാകൃഷ്ണൻ നായർ, പർച്ചേസ് മാനേജർ അജയ്‌ഘോഷ്, എച്ച്.ആർ മാനേജർ ദേവികൃഷ്ണ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും നടന്നു.