കാട്ടാക്കട:പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിലംഗം
ഡോ.പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി കൺവീനർ എ.ജെ.അലക്സ് റോയ്.ടി.യോഹന്നാൻ,ഷാജി മോൻ,എ.ഐസക്,എ.സന്തോഷ് കുമാർ,എസ്.പി.സുജിത്ത്,എസ്.ബിന്ദു കുമാരി,ഷൈലജ ദാസ്,
എ.വിജയകുമാരൻ നായർ,വി.ആർ.റൂഫസ്,എസ്.നാരായണൻ കുട്ടി.സെൽ വദാസ് പൂവച്ചൽ,സുമേഷ് മിനി നഗർ,ഉഷ പന്നിയോട് എന്നിവർ സംസാരിച്ചു.