
പൂവാർ: മയക്കുമരുന്നിനെതിരെ കുളത്തൂർ ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ കരുതലും കാവലും തീർക്കുകയാണ് ജനകീയ സദസിന്റെ ലക്ഷ്യം.പൊഴിയൂർ ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങ് കവിയും അദ്ധ്യാപകനുമായ രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു. കുളത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി ബി. അത്തനാസ്,സി.ഐ.ടി.യു പാറശാല ഏരിയാ സെക്രട്ടറി ആറ്റുപുറം വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോണിയ ആന്റണി, പൊഴിയൂർ എസ്.ഐ സുജിത്ത്, എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, ഡി.വൈ.എഫ്.ഐ പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് എം.കുമാർ, കുളത്തൂർ മേഖലാ പ്രസിഡന്റ് സജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.