international

തിരുവനന്തപുരം: അന്താരാഷ്ട്ര ബധിരദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം അസോസിയേഷൻ ഒഫ് ദ ഡഫിന്റെ ആഭിമുഖ്യത്തിൽ നടന്ന ബധിരദിന സന്ദേശ റാലിയുടെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്റ്റാച്യു സംസ്കൃതി വിചാർ ഭവനിൽ നടന്ന ചടങ്ങിൽ കൗൺസിലർ ഐ.എം പാർവതി അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ലയൺസ് ക്ളബ് പി.എം.ജെ.എഫ് ചെയർമാൻ ലയൺ എ.കെ അബ്ബാസ്, വനിതാപൊലീസ് സബ് ഇൻസ്പെക്ടർ ആശാചന്ദ്രൻ, ബധിരവിദ്യാലയം റിട്ട. പ്രിൻസിപ്പൽ ആനി മാത്യു കണ്ടത്തിൽ,കേരള വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയഡാളി,ടി.എ.ഡി ചെയർമാൻ സുനിൽകുമാർ,പ്രസിഡന്റ് അനിൽകുമാർ,ജനറൽ സെക്രട്ടറി ജി.ആർ. സഫാജി,ടെക്നിക്കൽ സപ്പോർട്ട് ആൻഡ് കൗൺസിലർ നേഹ തുടങ്ങിയവർ പങ്കെടുത്തു.