തിരുവനന്തപുരം: ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷന്റെ ലോകഹൃദയ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും 29ന് ചാക്ക വൈ.എം.എ ഹാളിൽ നടക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും.കെ.ശ്രീകുമാർ അദ്ധ്യക്ഷനാകും.ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരി, കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,ജെനറ്റിക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയി,കൗൺസിലർമാരായ എം.ശാന്ത,സി.എസ്.സുജാദേവി തുടങ്ങിയവർ പങ്കെടുക്കും.