
തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവവും കലാപരിപാടികളും നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ട്രഷറർ വി.എസ്.മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസൻ നായർ, ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് എം.വിക്രമൻ നായർ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നന്ദിയും പറഞ്ഞു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ കളഭാഭിഷേകവും നടന്നു.