
കാട്ടാക്കട: വർഗീയതയ്ക്കെതിരായ പോരാട്ടം തൊഴിലാളി സംഘടനകൾ ഏറ്റെടുക്കണണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സമ്മേനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കുറ്റപ്പെടുത്തുന്നത് എൽ.ഡി.എഫ് സർക്കാരിനെയാണ്. തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിച്ചുകൊണ്ട് വർഗീയതയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ. രാമു അദ്ധ്യക്ഷത വഹിച്ചു. ആനാവൂർ നാഗപ്പൻ, മന്ത്രി വി.ശിവൻകുട്ടി, ഹബീബ്,ഐ.ബി. സതീഷ് എം.എൽ.എ, ജി.സ്റ്റീഫൻഎം.എൽ.എ, കെ.ഗിരി, പുഷ്പലത, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.