
കടയ്ക്കാവൂർ: ഗുരുധർമ പ്രചാരണ സഭ വക്കം കണ്ണമംഗലം യൂണിറ്റ് രൂപീകരണ യോഗം വക്കം കണ്ണമംഗലം വിളയിൽ വിളാകത്ത് നടന്നു. ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ സ്വാമി ഗുരുപ്രസാദ് ഭദ്രദീപം തെളിച്ചു. ഗുരുധർമ്മ പ്രചാരണ സഭ രജിസ്ട്രാർ മധു, ഗുരുധർമ്മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് അനിൽ തടാകം എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി അംഗം ശശി വെട്ടൂർ നന്ദിയും പറഞ്ഞു.