
നെയ്യാറ്റിൻകര: നഗരസഭയുടെയും സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വദേശാഭിമാനി നാടുകടത്തൽ അനുസ്മരണം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി.കെ. ഹരീന്ദ്രൻ എം.എൽ.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നഗരസഭ വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ഷിബു,ജെ.ജോസ് ഫ്രാങ്ക്ളിൻ,സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. പത്രമാദ്ധ്യമരംഗത്തെ മികച്ച റിപ്പോർട്ടർക്കുളള അമരവിള അഷ്റഫ് സ്മാരക പുരസ്കാരം രാജശേഖരൻ നായർക്കും ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്കുളള അഡ്വ.ബാലരാമപുരം എൻ.രാജൻ സ്മാരക പുരസ്കാരം പ്രദീപ് കളത്തിലിനും മാദ്ധ്യമ രംഗത്തെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുളള കുഴിത്തുറ ശ്രീകുമാർ സ്മാരക പുരസ്കാരം ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറത്തിനും സമ്മാനിച്ചു. മാദ്ധ്യമരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട നെയ്യാറ്റിൻകരയിലെ മാദ്ധ്യമ പ്രവർത്തകരായ ഹരിദാസ്,എ.പി.ജിനൻ,പ്രദീപ് മരുതത്തൂർ, അജി ബുധനൂർ,ഗിരീഷ് പരുത്തിമഠം എന്നിവരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂരിനെയും ചടങ്ങിൽ ആദരിച്ചു.
ഫ്രാനിന്റെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ രാമകൃഷ്ണപിള്ളയുടെ പ്രതിമയിൽ സി.കെ . ഹരീന്ദ്രൻ എം.എൽ.എ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ,അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു, ഡോ.സാദത്ത്,ആർ.അജിത,എൻ.കെ.അനിതകുമാരി, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്, ഫ്രാൻ സെക്രട്ടറി ശശികുമാരൻ നായർ ഭാരവാഹികളായ എം.രവീന്ദ്രൻ, നിലമേൽ മുരളീധരൻ നായർ, അഡ്വ.തലയൽ പ്രകാശ്,ഗിരിജാദേവി, എൽ.ഡി.ദേവരാജ്,വെൺപകൽ ഉണ്ണികൃഷ്ണൻ,കെ.രവീന്ദ്രൻ നായർ,സെന്തിൽ കുമാർ,എസ്. ശാരംഗപാണി എന്നിവർ പങ്കെടുത്തു.
ഭൂമിക കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ അംഗമുകളിലെ കൂടില്ലാവീട്ടിൽ മൺചെരാതുകൾ തെളിച്ച് പുഷ്പാർച്ചന നടത്തി.രക്ഷാധികാരി മാറനല്ലൂർ സുധി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അശോക് ദേവദാരു അദ്ധ്യക്ഷത വഹിച്ചു. കവികളായ മണികണ്ഠൻ മണലൂർ,സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, രതീഷ് ചന്ദ്രൻ മാരായമുട്ടം, അതിയന്നൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെടങ്ങാവിള വിജയകുമാർ, കൂടില്ലാ വീട് സംരക്ഷണ സമിതി പ്രവർത്തകൻ രാജ്കുമാർ, കുമാരി അനന്യ അശോക് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കവി മാറനല്ലൂർ സുധി എഴുതിയ സ്വദേശാഭിമാനിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു.