sep27d

ആറ്റിങ്ങൽ:സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാലു കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. ബി.എം.ബി.സി നിലവാരത്തിലാണ് റോഡുകൾ നിർമ്മിക്കുന്നത്. റോഡുകളുടെ നിലവാരം ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് മനസിലാക്കണമെന്നും പൊതുമരാമത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുമെന്നും കിലോമീറ്ററിനു ഒരു കോടി രൂപ ചെലവഴിച്ചാണ് ആറ്റിങ്ങലിലെ രണ്ട് റോഡുകളും നവീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുമൺ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സൂപ്രണ്ടിംഗ് എൻജിനീയർ ജയ പി.റ്റി, എന്നിവരും സംസാരിച്ചു.