navarathripooja

മുടപുരം :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഡോ.ആനന്ദ് ഉദ്‌ഘാടനം ചെയ്തു . ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് ,സെക്രട്ടറി പി.വി.ജയൻ,ട്രഷറർ എൻ.എസ്.പ്രഭാകരൻ ,ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി ,ക്ഷേത്രം ട്രസ്റ്റ് ജോയിൻ സെക്രട്ടറി എസ്.സുജാതൻ, ഭരണ സമിതി അംഗങ്ങളായ ജി.എസ്.റിനി ,എസ്.ഹരിലാൽ ,ഡി.വിജയരാജ് ,വി.വിപിനകുമാർ,ജി.രാജു തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 5 മുതൽ പതിവ് ചടങ്ങുകൾ ആരംഭിക്കും. രാവിലെ 6 ന് ഗണപതിഹോമം .വൈകിട്ട് 6.30ന് റിട്ട .ഡി.വൈ.എസ്.പി പി.കെ.ഗോപിനാഥന്റെ ആദ്ധ്യാത്മിക പ്രഭാഷണം.രാത്രി 8ന് ലളിതാ സഹസ്രനാമജപവും സരസ്വതി പൂജയും 8.15ന് പ്രസാദവിതരണം.