swaralaya-thirasheela

കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്വരലയ കലോത്സവം സമാപിച്ചു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗായകനുമായ വൈഷ്ണവ്.ഡി ഉദ്ഘാടനം ചെയ്ത കലോത്സവത്തിന്റെ സമാപന ചടങ്ങ് മ്യൂസിക് കമ്പോസറും,ഗായകനും,​ആൽബം ഫെയിമുമായ പൂർവ വിദ്യാർത്ഥി മീഷാൽ നസീം ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് സ്കൂൾ കൺവീനർ യു.അബ്ദുൽ കലാം സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. പ്രോഗ്രാം കൺവീനർ യു.ഷീജ നന്ദി പറഞ്ഞു.