തിരുവനന്തപുരം:പൊതുവിദ്യാഭ്യാസം,സി.ബി.എസ്.ഇ, ഐ.എസ്.സി വിഭാഗങ്ങളിലെ പത്ത്,പ്ളസ്ടു വിജയികൾക്ക് ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസിന്റെ (ഫ്രാറ്റ്) ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് നൽകും. പത്ത്, പ്ളസ്ടു വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പും നൽകും.അപേക്ഷകൾ ഒക്ടോബർ 20നകം എൻ. ശാന്തകുമാർ, ജനറൽ സെക്രട്ടറി, ഫ്രാറ്റ്, എസ്.ആർ.കെ.പി.ആർ.എ- ബി 65 എ വിവേകാനന്ദ ലെയിൻ, നെട്ടയം പി.ഒ തിരുവനന്തപുരം-695013 എന്ന വിലാസത്തിൽ ലഭിക്കണം.