bjp

കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ കൺസഷനെടുക്കാനെത്തിയ അച്ഛനെയും മകളെയും ജീവനക്കാർ ആക്രമിച്ച സംഭവം നടന്ന് എട്ടുദിവസമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാട്ടാക്കട ഡിവൈ.എസ്.പി ഓഫീസിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ട പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാമോർച്ച കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം കാട്ടാക്കട സന്തോഷ്, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു, തൂങ്ങാംപാറ ബാലകൃഷ്ണൻ, മഹിളാമോർച്ച മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഷീജ രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുമാരി പി.എസ്. മായ,ഷീബാ മോൾ എന്നിവർ സംസാരിച്ചു.