തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവിൽ പള്ളിക്കൽ സുനിൽ നടത്തുന്ന ദേവീ ഭാഗവത നവാഹയജ്ഞത്തിന് തിരക്കേറി. യജ്ഞത്തിന്റെ ആദ്യഘട്ടമായ ദുർഗാദേവീ പൂജ സമാപിച്ചു.രണ്ടാം ഘട്ടമായ ലക്ഷ്‌മീ പൂജ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് നവാഹയജ്ഞം നടക്കുന്നത്. അടുത്ത പൗർണമിദിനമായ ഒക്‌ടോബർ ഒമ്പതാം തീയതി വരെ എല്ലാ ദിവസവും നട തുറന്നിരിക്കും. എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വിജയദശമി ദിനത്തിൽ പൗർണമിക്കാവിലെ അക്ഷരദേവതമാരുടെ മുന്നിൽ എഴുത്തിനിരുത്താമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.