
തിരുവനന്തപുരം: പ്ളസ് വണ്ണിലേക്ക് നിലവിലെ വേക്കൻസി ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 28ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസിദ്ധീകരിക്കും. Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി 28ന് ഉച്ചയ്ക്ക് 1 മുതൽ 29ന് വൈകിട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം.
കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 30വരെ ഓപ്ഷനുകൾ ഓൺലൈനായി നൽകാം. ഫോൺ 0471-2324396, 2560327
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 30ന് രാവിലെ 10ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് നടത്തും. ഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ. അലോട്ട്മെന്റ് കിട്ടുന്നവർ ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം. ഫോൺ 0471-2560363, 364.
ബീഫാം പ്രവേശനം താത്ക്കാലിക റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: 2021 ബി.ഫാം കോഴ്സിലേക്കുളള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുകയും ഓൺലൈൻ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർത്ഥികളുടെ താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ ഇമെയിൽ മുഖേന ceekinfo.cee@kerala.gov.in 28ന് വൈകീട്ട് 3ന് മുമ്പായി അറിയിക്കേണ്ടതാണ്. ഹെൽപ്പ് ലൈൻ: 04712525300.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന്റെ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 29ന് സ്പോട്ട് അഡ്മിഷൻ നടത്തും. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസ് സഹിതം കോളജിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ രാവിലെ ഒമ്പതു മുതൽ 11 വരെ . പ്രവേശന നടപടികൾ 11 മുതൽ ആരംഭിക്കും. റാങ്ക് വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ ലഭിക്കും.
അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 29 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 29 വരെ. ഫോൺ: 04712560363, 364.
സാമൂഹ്യസുരക്ഷാപെൻഷൻ ഇന്നുമുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ 50.20ലക്ഷം പേർക്ക് ഇന്നുമുതൽ സെപ്തംബർ മാസത്തെ സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം ചെയ്യും.ഒക്ടോബർ ആറിനകം വിതരണം പൂർത്തിയാക്കും. ഇതിനായി 773.85കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.
കേരളാ ഐ.ടി വെബിനാർ 29ന്
തിരുവനന്തപുരം:വ്യവസായ വളർച്ചയിൽ ഇ.ആർ.പി സിസ്റ്റംസിന്റെ പങ്ക് എന്ന വിഷയത്തിൽ വെബിനാറുമായി കേരളാ ഐ.ടി പാർക്ക്സ്. സൈബർപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക്നോറിയസ് ഇൻഫോ സൊല്യൂഷൻസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാർ ഈ മാസം 29ന് രാവിലെ 11 മുതൽ 12 വരെ നടക്കും. ടെക്നോറിയസ് സി.ഇ.ഒയും ഇ.ആർ.പി കൺസൾട്ടന്റുമായ ജസാദ് മൂഴിയൻ, ടെക്നോറിയസ് സീനിയർ ഇംപ്ലിമെന്റേഷൻ ലീഡ് അഷ്റഫ്.കെ എന്നിവർ വെബിനാറിന് നേതൃത്വം നൽകും. രജിസ്ട്രേഷന് https://bit.ly/3RQywvk.
രാജ്യറാണി നിലമ്പൂരിലെത്താൻ വൈകും
തിരുവനന്തപുരം:രാജ്യറാണിയുടെ സമയത്തിൽ മാറ്റം. നിലമ്പൂരിലേക്ക് തിരുവനന്തപുരത്തുനിന്നുള്ള രാജ്യറാണി എക്സ്പ്രസ് സെപ്തംബർ 30മുതൽ 20മിനിറ്റ് വൈകി രാവിലെ 06.05നായിരിക്കും നിലമ്പൂരിലെത്തുക.
ബാംഗ്ളൂരിൽ നിന്ന് നാഗർകോവിലിലേക്കുള്ള എക്സ്പ്രസ് ഒക്ടോബർ രണ്ടുമുതൽ ബാംഗ്ളൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മാറ്റി ബാംഗ്ളൂരിന് പുറത്തുള്ള ബൈപ്പനഹള്ളിയിലെ എം വിശ്വേശ്വരയ്യ റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും സർവ്വീസ് നടത്തുകയെന്ന് റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.