തിരുവനന്തപുരം: ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ ഒന്ന് മുതൽ 14 വരെ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളിൽ ഹൈബ്രിഡ് മോഡിലെത്തിക്കാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം റീച്ചിംഗ് ഔട്ട് ടു സ്‌കൂൾസ് പദ്ധതി തയ്യാറാക്കുന്നു.
ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പ്രഭാഷണം നടത്തും. പ്രഭാഷണത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായിരിക്കും. അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് പ്രഭാഷണം. സ്‌കൂളുകൾക്ക് https://wsweek.vssc.gov.in/reg.html എന്ന രജിസ്‌ട്രേഷൻ ലിങ്കിൽ രജിസ്‌റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. പദ്ധതി തികച്ചും സൗജന്യമാണ്.