general

ബാലരാമപുരം: പുള്ളിയിൽ പെരിങ്ങേലിപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള പുള്ളിയിൽ സംഗീതോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ കാവാലം ശ്രീകുമാർ, തിക്കുറിശി ഫൗണ്ടേഷൻ വൈസ് ചെയർമാൻ രാജൻ.വി.പൊഴിയൂർ,ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ റിട്ട.ഐ.എ.എസ്,​ജനറൽ സെക്രട്ടറി അഡ്വ.എസ്.എസ്.ഷാജി , വൈസ് പ്രസിഡന്റ് അനിൽകുമാർ, രക്ഷാധികാരി വിജയൻ എന്നിവർ പങ്കെടുത്തു.