തിരുവനന്തപുരം: തോന്നയ്‌ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്ര്യൂട്ടിൽ വിദ്യാരംഭം ഒക്ടോബർ 5ന് രാവിലെ 7.30ന് ആരംഭിക്കും. ശില്‌പി കാനായി കുഞ്ഞിരാമൻ, സംവിധായകൻ മധുപാൽ,കവി വി.മധുസൂദനൻ നായർ,വി.എൻ.മുരളി,നടുവട്ടം ഗോപാലകൃഷ്‌ണൻ, എം.ആർ.സഹൃദയൻ തമ്പി,പ്രൊഫ.ഷാജി,ഡോ.പി.വേണുഗോപാൽ,മുൻ എം.പി.ഡോ.എ.സമ്പത്ത്, വട്ടപ്പറമ്പിൽ പീതാംബരൻ,കാര്യവട്ടം ശ്രീകണ്‌ഠൻ നായർ,ഗിരീഷ് പുലിയൂർ,സുമേഷ് കൃഷ്‌ണൻ തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ.04712618873, 9188546873