cvapd

വർക്കല :ശിവഗിരി പ്രദേശത്ത് യുവാവ് കിണറ്റിൽ വീണ് മൂന്ന് ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. എം.ജി കോളനി ശ്രീനി ഭവനിൽ മനോജ് (42)ആണ് കിണറ്റിൽ വീണത്. ശിവഗിരി സ്വദേശിയായ മണിലാൽ എന്ന ആളിന്റെ കിണർ വൃത്തിയാക്കുന്നതിനു ഇറങ്ങവേ കാൽതെറ്റിയാണ് 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. മനോജ് ഒറ്റയ്ക്കാണ് സാധാരണ പണിക്ക് പോകുന്നത്.

രണ്ടു ദിവസത്തിലേറെ കിണറിനകത്ത് കിടന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.വൈകുന്നേരം ആയിട്ടും മനോജ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു. ശിവഗിരി പ്രദേശത്ത് പണിക്ക് പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് സംഭവം നടന്ന ഭാഗത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കിണറ്രിൽ നിന്നു നിലവിളി കേട്ടത്. ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് നിരീക്ഷണത്തിലാണ്.