തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെയും കലാസാംസ്‌കാരിക പീഠത്തിന്റെയും ആഭിമുഖ്യത്തിൽ നവരാത്രി സംഗീതോത്സവവും പൂജവയ്‌പ്പും വിദ്യാരംഭവും ഒക്‌ടോബർ 5 വരെ നടക്കും.2ന് വൈകീട്ട് 6നാണ് പൂജവയ്പ്പ്, 5ന് രാവിലെ 7ന് പൂജയെടുക്കും. തുടർന്ന് വിദ്യാരംഭം നടക്കും.കരാട്ടെ,കായികയിനങ്ങൾ,വാദ്യകലാവിഷയങ്ങൾ,ആത്മീയ പാഠങ്ങൾ എന്നിവയിലും വിദ്യാരംഭം ഉണ്ടായിരിക്കും.