s

തിരുവനന്തപുരം:അനശ്വര സംഗീതജ്ഞൻ ജി.ദേവരാജൻ മാസ്റ്ററുടെ 95 -ാം ജന്മദിനാഘോഷം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു.മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ അദ്ദേഹത്തിന്റെ ശിഷ്യരും പിന്നണി ഗായകരും പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി.
ഗായകരായ കല്ലറ ഗോപൻ, രാജീവ്‌ ഒ.എ.വി, രാജലക്ഷ്മി ,സരിത രാജീവ്‌,അപർണ രാജീവ്,ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജയമോഹൻ,സെക്രട്ടറി കരമന ഹരി എന്നിവരും തിരുവനന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും ചേർന്ന് ദീപം തെളിച്ചു. ഒ.എൻ.വി- ദേവരാജൻ കൂട്ടുകെട്ടിലെ അനശ്വര ഗാനമായ 'വരിക ഗന്ധർവ്വ ഗായകാ വീണ്ടും' എന്ന ഗാനം ഗായകർ ആലപിച്ചു.