പോത്തൻകോട്: വെള്ളാണിക്കൽ പാറയിൽ കൂട്ടുകാരോടൊപ്പമെത്തിയ വിദ്യാർത്ഥിനികളെ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്‌തു.
ശ്രീനാരായണപുരം സ്വദേശി അഭിജിത്ത് (24), കോലിയക്കോട് സ്വദേശി ശിവജി (42) എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചശേഷം അറസ്റ്റുചെയ്യുകയായിരുന്നു.