
വെഞ്ഞാറമൂട്: ലഹരി മുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സർക്കാർ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ബി.ആർ.സി തല അദ്ധ്യാപക പരിവർത്തന പരിപാടിയുടെ ഉദ്ഘാടനം വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലാണ് പരിശീലനം. പൂവണത്തുംമൂട്, തേമ്പാംമൂട് , ഇളമ്പ സി. ആർ.സികളുടെ കീഴിലുള്ള അദ്ധ്യാപകരാണ് പങ്കെടുത്തത്. ജില്ലാ പഞ്ചായത്തംഗം ഷീലകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു, ഹെഡ്മിസ്ട്രസ് ലിജി,പി.ടി.എ പ്രസിഡന്റ് കെ .ബാബുരാജ്, എസ്. എം.സി ചെയർമാൻ പി.വാമദേവൻ പിള്ള, ഹസി സോമൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.