
നെയ്യാറ്റിൻകര: ഇരുവൃക്കയും തകരാറിലായി കാഴ്ചയും നഷ്ടപ്പെട്ട വീട്ടമ്മ സന്മനസ്സുകളുടെ സഹായം തേടുന്നു. ആനാവൂർ കാഞ്ചിയോട്ടുകോണം കിഴക്കിൻകര വീട്ടിൽ അനിയുടെ ഭാര്യ ഷൈലജ(46)യാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നത്. ചെറുപ്പത്തിലേ പ്രമേഹ രോഗിയായിരുന്നു ഷൈലജ. കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. എല്ലുപൊടിയുന്ന രോഗമുളളതിനാൽ വീൽച്ചെയറിലാണ് ജീവിതം. അടിയന്തരമായി കിഡ്നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതിന് 30 ലക്ഷം രൂപ ചെലവുവരും. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഉളളതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തുകയായിരുന്നു. ഉള്ള കിടപ്പാടവും ജപ്തിഭീഷണിയിലാണ്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിൽ ആഴ്ചയിൽ 3 ഡയാലിസിസാണ് നടത്തുന്നത്. വാഹനത്തിൽ ആശുപത്രിയിൽ പോയി ഡയാലിസിസ് ചെയ്യാൻ നല്ലൊരു തുക വേണം. നാട്ടുകാരുടെയും കുടുംബശ്രീ അടക്കമുളള ചില സംഘടനകളുടെയും സഹായത്താലാണ് നിത്യചെലവുകൾ നടക്കുന്നത്. 2 പെൺമക്കളും വിവാഹിതരായി ദൂരെയാണെന്നതിനാൽ ഭാര്യയെ പരിചരിക്കാൻ ജോലി മുടക്കി നിൽക്കേണ്ട സാഹചര്യത്തിലാണ് അനി. സുമനസ്സുകൾ സഹായിച്ചാൽ ഭാര്യയെ ജീവിതത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രതീക്ഷ. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ പാലിയോട് ശാഖയിൽ ഷൈലജയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ-3976806134, IFSC-CBIN0282232. ഫോൺ-9656312330