chinchurani

തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര ദിനാഘോഷം കോവളത്ത് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു. മെട്രോ എക്സ്പെഡിഷനും തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അസോസിയേഷൻ ഒഫ് കേരള, സൗത്ത് ഇന്ത്യ ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ. ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷന്റെ (കെ.ടി.ഡി.എ) ലോഗോ പ്രകാശനം ചിഞ്ചുറാണിയും, ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്‌ണകുമാറും ചേർന്ന് നിർവഹിച്ചു. കസാഖിസ്ഥാനിൽ നിന്നെത്തിയ ആയുർവേദ ടൂർ ഓപ്പറേറ്റർമാരുടെ സംഘത്തെ തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ സ്വീകരിച്ചു. ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മെട്രോ എക്സ്പെഡിഷൻ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി മുഖ്യാതിഥിയായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു.വി, കോൺഫെഡറേഷൻ ഒഫ് കേരള ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, ജൂറി ചെയർമാൻ പ്രസാദ് മഞ്ഞാലി, മെട്രോ എക്സ്പെഡിഷൻ മാനേജിംഗ് ഡയറക്ടർ സിജി നായർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു.