jal

നെയ്യാറ്റിൻകര: എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ജലജീവൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താനായി കേന്ദ്രസംഘം പെരുങ്കടവിള പഞ്ചായത്തിലെ 16 വാർഡുകളിലും സന്ദർശനം നടത്തി. 26 കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം 250,രണ്ടാംഘട്ടം 1081 കണക്ഷനുകൾ പൂർത്തിയാക്കി. മൂന്നാംഘട്ടത്തിൽ 3239 കണക്ഷനുകളാണ് യാഥാർത്ഥ്യമാക്കുന്നത്. ഹിമാചൽ പ്രദേശ് ചീഫ് എൻജിനിയർ സുഭാഷ് കുമാർ ചൗധരിയോടൊപ്പം മുരളി,രാധാകഷ്ണൻ,സത്യവിൽസൻ,ലിസി സുഗതൻ,വത്സല,അജികുമാർ എന്നിവരുമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,ഗ്രാമപഞ്ചായത്ത് അംഗം കാക്കണം മധു, അസി.സെക്രട്ടറി രജിത്ത്,സചിത്ര തുടങ്ങിയവർ പങ്കെടുത്തു.