
കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കേരകർഷകർക്ക് നൽകുന്ന രാസവളം, കുമ്മായം,മഗ്നീഷ്യം സൽഫേറ്റ്, പച്ചില വളത്തിനാവശ്യമായ കൊന്ന എന്നിവയുടെ വിതരണോദ്ഘാടനം വൻ കടവ് വാർഡിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മികച്ച കേരകർഷകനായ സലാഹുദ്ദീന് രാസവളവും കുമ്മായവും നൽകി നിർവഹിച്ചു.വാർഡ് മെമ്പർ വൻകടവ് വിജയൻ, കൃഷി വികസന ഓഫീസർ അനിൽ, കേര സമിതി സെക്രട്ടറി സലിം ചാമവിള, സി.ഡി.എസ് അംഗം ഷീജ വിജയൻ, കൃഷി അസിസ്റ്റന്റ് ജീജു എന്നിവർ പങ്കെടുത്തു.