ആറ്റിങ്ങൽ:ആറ്റിങ്ങൽ ജ്യോതിഷ പഠനകേന്ദ്രത്തിൽ ജ്യോതിഷ പ്രചാരസഭ സർട്ടിഫിക്കറ്റ് കോഴ്സായ ജ്യോതിഷ ഭൂഷണം പുതിയ ബാച്ചിന്റെ ക്ലാസ് ഒക്ടോബർ 5ന് രാവിലെ 9.30ന് ആരംഭിക്കും. ഇതോടനുബന്ധിച്ച് പൂർവവിദ്യാർത്ഥി സംഗമവും പരീക്ഷാ വിജയികൾക്ക് അനുമോദനവും ജ്യോതിഷ വിഷയ സെമിനാറും നടക്കും.വിജയൻ പാലാഴി ഉദ്ഘാടനം ചെയ്യും പഠനകേന്ദ്രം പൂർവവിദ്യാർത്ഥി സംഘം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും.സുരേഷ് കൊളാഷ്,​സംഘം സെക്രട്ടറി ഉദയസിംഹൻ എന്നിവർ സംസാരിക്കും.ഫോൺ: 9447470001.